
ദോഹ: ഉംറ വിസയുമായി എത്തുന്ന അന്താരാഷ്ട്ര തീർഥാടകർക്കും പ്രവാചക പള്ളിയിലേക്കുള്ള സന്ദർശകർക്കും സേവനം നൽകുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സൗദി അറേബ്യയുടെ ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1447 (2025-2026) വർഷത്തേക്കുള്ള ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു.ഉംറ വിസ കൈവശമുള്ള അന്താരാഷ്ട്ര സന്ദർശകർക്ക് 2025 ജൂൺ 11 മുതൽ (ദുൽ-ഹിജ്ജ 15) ഉംറ നിർവഹിക്കാൻ അനുവാദമുണ്ടാകും.
ഉംറ വിസ നൽകുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 20 (1 ശവ്വാൽ 1447) ഉൾപ്പെടെ വിവിധ നാഴികക്കല്ലുകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 3 (15 ശവ്വാൽ 1447) ആണ്, എല്ലാ തീർത്ഥാടകരും 2026 ഏപ്രിൽ 18 (1 ദുൽ-ഖിദ് 1447) നകം രാജ്യം വിടണം.
സുഗമവും സുസംഘടിതവുമായ ഉംറ സീസൺ ഉറപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ സമയക്രമം.
വിസ വിതരണം ജൂൺ 10 മുതൽ ആരംഭിക്കും.
വിസ ഇഷ്യു, സേവന കരാർ സമയപരിധി, രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകരുടെ അന്തിമ പ്രവേശന, എക്സിറ്റ് തീയതികൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന തീയതികൾ കലണ്ടറിൽ വിവരിക്കുന്നു.ഉംറ കമ്പനികളും വിദേശ ഏജൻസികളും തമ്മിലുള്ള എല്ലാ സേവന കരാറുകളും 2025 മെയ് 27-നകം അന്തിമമാക്കണമെന്നും അതിൽ കൂട്ടിച്ചേർത്തു











